2025 കറന്റ് അഫയേഴ്സ്: കോഡുകളിലൂടെ പഠിക്കാം | 2025 Current Affairs with Memory Tricks

​2025 കറന്റ് അഫയേഴ്സ്: കോഡുകളിലൂടെ പഠിക്കാം | 2025 Current Affairs with Memory Tricks
2025 കറന്റ് അഫയേഴ്സ് & മെമ്മറി കോഡുകൾ
🏆 പുരസ്കാരങ്ങൾ & സിനിമ (2025)
2024-ലെ 55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടൻ? മമ്മൂട്ടി (ഭ്രമയുഗം)
💡 ഓർക്കാൻ: ഈ 'യുഗത്തിൽ' അഭിനയിച്ച് ഭ്രമിപ്പിച്ചു കളഞ്ഞു മമ്മൂക്ക!
മികച്ച നടി? ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ)
💡 ഓർക്കാൻ: 'ഫെമിനിച്ചി' ആയതുകൊണ്ട് 'ഹംസ' (അരയന്നം) പോലെ തലയുയർത്തി നിന്നു.
മികച്ച ചിത്രം? മഞ്ഞുമ്മൽ ബോയ്സ്
💡 ഓർക്കാൻ: മഞ്ഞുമ്മലിലെ പിള്ളേർ (Boys) അവാർഡ് തൂക്കി.
മികച്ച സംവിധായകനും മികച്ച തിരക്കഥാകൃത്തും? ചിദംബരം
💡 ഓർക്കാൻ: കഥ എഴുതാനും (തിരക്കഥ) സിനിമ പിടിക്കാനും (സംവിധാനം) 'ചിദംബരം' നടരാജ ക്ഷേത്രത്തിൽ പോകണം.
സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ? റസൂൽ പൂക്കുട്ടി
💡 ഓർക്കാൻ: ഇനി അക്കാദമിയിൽ ശബ്ദം (Sound) ഉയർത്താൻ റസൂൽ പൂക്കുട്ടി.
2025-ലെ എഴുത്തച്ഛൻ പുരസ്കാരം? കെ.ജി. ശങ്കരപ്പിള്ള (കെ.ജി.എസ്)
💡 ഓർക്കാൻ: 'എഴുത്തച്ഛന്റെ' കയ്യിൽ ഒരു 'ശങ്കു' (ശങ്കരപ്പിള്ള) ഉണ്ട്.
2025-ലെ കേരള ജ്യോതി പുരസ്കാരം? എം.ആർ. രാഘവവാര്യർ
💡 ഓർക്കാൻ: ജ്യോതി തെളിയിക്കാൻ 'വാരിയർ' (രാഘവവാര്യർ) വന്നു.
2025-ലെ കേരള പ്രഭാ പുരസ്കാരം ലഭിച്ചവർ?
1. പി.ബി അനീഷ് (കാർഷികം) 2. രാജശ്രീ വാര്യർ (കല)
💡 ഓർക്കാൻ: 'പ്രഭ' (Prabha) പരത്താൻ കൃഷിയിൽ അനീഷും, കലയിൽ രാജശ്രീയും.
2025-ലെ കേരള ശ്രീ പുരസ്കാരം ലഭിച്ചവർ?
1. ശശികുമാർ 2. ഷഹാൽ ഹസൻ മുസ്ലിയാർ 3. എം.കെ വിമൽ ഗോവിന്ദ് 4. അഭിലാഷ് ടോമി
💡 ഓർക്കാൻ: ശശിയും, ഷഹാലും, വിമലും കൂടി കടലിൽ (അഭിലാഷ് ടോമി) പോയി 'ശ്രീ' എന്ന് വിളിച്ചു.
2025-ൽ ബുക്കർ പുരസ്കാരം? ഡേവിഡ് സെലോയ് (കൃതി: ഫ്ലെഷ്)
💡 ഓർക്കാൻ: ബുക്ക് വായിക്കാൻ നല്ല 'സ്ലോ' (Szalay - സെലോയ്) ആയിരിക്കണം, അല്ലെങ്കിൽ 'ഫ്ലഷ്' (Flesh) ചെയ്തു കളയും.
2025 നവംബറിൽ അന്തരിച്ച നോബൽ പുരസ്കാര ജേതാവ്? ജെയിംസ് വാട്സൺ
💡 ഓർക്കാൻ: DNA യുടെ പിതാവ് 'വാട്സൺ' (Watson) വിട പറഞ്ഞു.
🌴 കേരളം വിശേഷങ്ങൾ
കേരളം അതിദരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചത്? 2025 നവംബർ 1
💡 ഓർക്കാൻ: കേരളപ്പിറവി (Nov 1) ദിവസം ദാരിദ്ര്യം പടിയിറങ്ങി.
KSRTC ബസ്സുകളുടെ തത്സമയ വിവരങ്ങൾ അറിയാനുള്ള ആപ്പ്? KSRTC ചലോ ആപ്പ്
💡 ഓർക്കാൻ: ബസ് വന്നു, ഇനി 'ചലോ' (പോകാം) - ചലോ ആപ്പ്.
2025 നവംബറിൽ രജത ജൂബിലി ആഘോഷിക്കുന്ന സ്ഥാപനം? KIIFB (കിഫ്ബി)
💡 ഓർക്കാൻ: കിഫ്ബിയുടെ കയ്യിൽ ഇപ്പോൾ 'വെള്ളി' (രജത ജൂബിലി) കാശു മാത്രമേ ഉള്ളൂ.
രാജ്യത്ത് 3 പ്രധാന അവയവങ്ങൾ ഒരേസമയം മാറ്റിവെച്ച ആദ്യ സർക്കാർ ആശുപത്രി? കോട്ടയം മെഡിക്കൽ കോളേജ്
💡 ഓർക്കാൻ: കോട്ടയംകാർക്ക് നല്ല 'കരൾ' ഉറപ്പാണ് (കോട്ടയം മെഡിക്കൽ കോളേജ്).
2025 നവംബറിൽ പുറത്തിറങ്ങിയ ഇ.പി ജയരാജന്റെ ആത്മകഥ? ഇതാണെന്റെ ജീവിതം
💡 ഓർക്കാൻ: ഈ.പി (EP) പറയുന്നു: "ഇതാണ് (ഇപി) എന്റെ ജീവിതം".
🌍 ലോകം & ഇന്ത്യ
സ്വച്ഛ് സർവേക്ഷൻ 2025 പ്രകാരം രാജ്യത്തെ ഏറ്റവും വൃത്തിയില്ലാത്ത നഗരം? മധുര (തമിഴ്നാട്)
💡 ഓർക്കാൻ: മധുരം (മധുര) ഉണ്ടെങ്കിൽ അവിടെ ഈച്ച വരും, വൃത്തികേടാകും.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രഥമ മാനസികാരോഗ്യ അംബാസഡർ? ദീപിക പദുക്കോൺ
💡 ഓർക്കാൻ: മനസ്സിൽ 'ദീപം' (ദീപിക) തെളിക്കാൻ അംബാസഡർ എത്തി.
ദയാവധം നിയമവിധേയമാക്കിയ ആദ്യ ലാറ്റിനമേരിക്കൻ രാജ്യം? ഉറുഗ്വായ്
💡 ഓർക്കാൻ: ദയവായി 'ഉറുമ്പിനെ' (ഉറുഗ്വായ്) കൊല്ലരുത്.
ഡിക്ഷ്ണറി.കോം 2025-ലെ മികച്ച വാക്കായി തിരഞ്ഞെടുത്തത്? 6...7
💡 ഓർക്കാൻ: 2025 ൽ വാക്കുകൾ ഇല്ല, വെറും നമ്പറുകൾ (6...7) മാത്രം.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് പിടികൂടാൻ പോലീസ് നടപ്പിലാക്കിയ ഓപ്പറേഷൻ? ഓപ്പറേഷൻ സേ-ഹണ്ട് (Say-Hunt)
💡 ഓർക്കാൻ: തട്ടിപ്പുകാരോട് 'Say' (പറയൂ) എന്ന് പറഞ്ഞ് 'Hunt' (വേട്ട)യാടുന്നു.
2025 വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് വിജയി? ഇന്ത്യ
💡 ഓർക്കാൻ: 2025 ൽ ഇന്ത്യൻ പെൺപുലികൾ കപ്പടിച്ചു.

Post a Comment

0 Comments