Kerala PSC Current Affairs Master Class 2025 | ISRO Missions & Awards

PSC Current Affairs Master Class - 2026 Updated

CA MASTER 2026

Complete PSC Capsule | Updated
📡 ISRO MISSIONS (പൂർണ്ണ വിവരങ്ങൾ)
1. സൂര്യന്റെ ബാഹ്യവലയത്തെക്കുറിച്ച് (Corona) പഠിക്കാനുള്ള ISRO ദൗത്യം ഏത്?
Proba-3 (പ്രോബ - 3)
  • വിക്ഷേപണം: 2024 ഡിസംബർ 5
  • വാഹനം: PSLV-C59
  • പങ്കാളി: ESA (യൂറോപ്പ്)
  • ലക്ഷ്യം: കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് കൊറോണയെ പഠിക്കുക.
💡 MEMORY CODE "59 വയസ്സുള്ള 'പ്രഭ' (Proba) ചേച്ചി ഡിസംബർ 5-ന് സൂര്യഗ്രഹണം കാണാൻ 3 തവണ ശ്രമിച്ചു." (C59, Dec 5, Proba-3)
2. 2024 ഓഗസ്റ്റ് 16-ന് SSLV-D3 വഴി വിക്ഷേപിച്ച ഉപഗ്രഹം?
EOS-08 (Earth Observation Satellite)
  • ലക്ഷ്യം: ദുരന്ത നിരീക്ഷണം, പരിസ്ഥിതി പഠനം.
  • പ്രത്യേകത: ചെറിയ ഉപഗ്രഹങ്ങളെ കുറഞ്ഞ ചിലവിൽ വിക്ഷേപിക്കുന്ന SSLV-യുടെ മൂന്നാം വികസന ദൗത്യം വിജയം.
💡 MEMORY CODE "സ്വാതന്ത്ര്യദിനം (Aug 15) കഴിഞ്ഞ് പിറ്റേന്ന് (Aug 16), 3 കുട്ടികൾ (D3) എർത്ത് (EOS) കാണാൻ പോയി."
3. തമോഗർത്ത പഠനത്തിനുള്ള XPoSat വിക്ഷേപിച്ചത് എന്ന്?
2024 ജനുവരി 1
  • വാഹനം: PSLV-C58
  • പൂർണ്ണരൂപം: X-ray Polarimeter Satellite.
  • ലക്ഷ്യം: ബ്ലാക്ക് ഹോളുകൾ, ന്യൂട്രോൺ സ്റ്റാറുകൾ എന്നിവയിൽ നിന്നുള്ള എക്സ്-റേ വികിരണങ്ങളെ പഠിക്കുക.
💡 MEMORY CODE "പുതുവർഷം (Jan 1) തുടങ്ങിയത് ഒരു എക്സ്-റേ (XPoSat) എടുത്തുകൊണ്ടാണ്. 58 വയസ്സുള്ളവർക്ക് ഡിസ്കൗണ്ട് (C58)."
🏆 AWARDS (2026 UPDATE)
4. ഏറ്റവും പുതിയ (2025) വയലാർ അവാർഡ് ജേതാവ്?
ഇ. സന്തോഷ് കുമാർ
കൃതി: തപോമയിയുടെ അച്ഛൻ
💡 MEMORY CODE "വയലാർ കവിതകൾ കേൾക്കുമ്പോൾ 'സന്തോഷം' തോന്നും. അച്ഛനും (തപോമയിയുടെ അച്ഛൻ) സന്തോഷം."
5. 2024-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്ക്?
എൻ.എസ്. മാധവൻ
💡 MEMORY CODE "എഴുത്തച്ഛൻ 'മാധവനെ' വിളിച്ചു."
6. 2024-ലെ ഓടക്കുഴൽ അവാർഡ് ലഭിച്ച കൃതി?
ഗോപ (കെ. അരവിന്ദാക്ഷൻ)
💡 MEMORY CODE "ഓടക്കുഴൽ കേൾക്കാൻ 'അരവിന്ദൻ' വന്നപ്പോൾ 'ഗോപ'ാലന്മാർ ഓടിക്കൂടി."
7. 2024-ലെ കേരള സാഹിത്യ അക്കാദമി (നോവൽ) പുരസ്കാരം?
ജി.ആർ. ഇന്ദുഗോപൻ (കൃതി: ആനോ)
💡 MEMORY CODE "അവാർഡ് കിട്ടിയോ എന്ന് ഇന്ദുഗോപൻ 'ആനോ' (Aano) എന്ന് അത്ഭുതത്തോടെ ചോദിച്ചു."
🏛️ APPOINTMENTS & GK
8. നിലവിലെ ചീഫ് ഇലക്ഷൻ കമ്മീഷണർ ആര്?
ജ്ഞാനേഷ് കുമാർ (Gyanesh Kumar)
💡 MEMORY CODE "തിരഞ്ഞെടുപ്പിൽ ജയിക്കാൻ നല്ല 'ജ്ഞാനം' വേണം."
9. ഇന്ത്യയിലെ ആദ്യ AI സ്കൂൾ എവിടെ?
തിരുവനന്തപുരം (ശാന്തിഗിരി വിദ്യാഭവൻ)
💡 MEMORY CODE "റോബോട്ടുകൾ (AI) വന്നാലും തിരുവനന്തപുരത്തുകാർക്ക് 'ശാന്തി' ലഭിക്കും."
10. പശ്ചിമ ബംഗാൾ ഗവർണറായ മലയാളി?
സി.വി. ആനന്ദബോസ്
💡 MEMORY CODE "ബംഗാളിൽ പോയാൽ 'ആനന്ദ'മായി ജീവിക്കാം."

🔥 10 MARK MOCK EXAM

(New PSC Pattern: Statement Questions)

Post a Comment

0 Comments