Kerala PSC GK: കേരള സംസ്കാരം (Arts of Kerala) - സമ്പൂർണ്ണ നോട്ട് & Mock Test

Kerala PSC GK: കേരള സംസ്കാരം (Arts of Kerala) - സമ്പൂർണ്ണ നോട്ട് & Mock Test

കേരളത്തിലെ കലകൾ

സമ്പൂർണ്ണ പഠനം & ന്യൂ പാറ്റേൺ ചോദ്യങ്ങൾ

Day 7 - Class 2

കേരള പി.എസ്.സി പരീക്ഷകളിൽ സ്ഥിരമായി ചോദിക്കുന്ന 'കേരള സംസ്കാരം' എന്ന ഭാഗം കോഡുകളിലൂടെ പഠിക്കാം. അവസാനം നൽകിയിരിക്കുന്ന പുതിയ പാറ്റേൺ ചോദ്യങ്ങൾ പരിശീലിക്കാൻ മറക്കരുത്.

1. കഥകളി: വേഷങ്ങളും കോഡുകളും

രാമനാട്ടത്തിൽ നിന്നാണ് കഥകളി രൂപം കൊണ്ടത്. വേഷങ്ങളെ സ്വഭാവമനുസരിച്ച് തരംതിരിച്ചിരിക്കുന്നു.

വേഷം സ്വഭാവം ഉദാഹരണങ്ങൾ
പച്ച സാത്വികം (നന്മ) ശ്രീകൃഷ്ണൻ, അർജുനൻ
കത്തി രാജസം (അഹങ്കാരി) രാവണൻ, ദുര്യോധനൻ
ചുവന്ന താടി തമോഗുണം (ക്രൂരത) ദുശ്ശാസനൻ, ബകൻ
വെള്ള താടി അതീവ ഭക്തി ഹനുമാൻ
കറുത്ത താടി വനചാരി / വേടൻ കാട്ടാളൻ, കിരാതൻ
മിനുക്ക് സ്ത്രീകൾ / മുനിമാർ സീത, ദമയന്തി
കരി രാക്ഷസിമാർ ശൂർപ്പണഖ, പൂതന

💡 Memory Code (ഓർമ്മിക്കാൻ)

"പാവം (പച്ച) കൃഷ്ണൻ, കത്തിയുമായി വന്ന രാവണനെ കണ്ട് പേടിച്ചു. അപ്പോൾ ചൂടൻ (ചുവന്ന താടി) ദുശ്ശാസനൻ ദേഷ്യപ്പെട്ട് വന്നു. ഇത് കണ്ട വെള്ള മനസ്സുള്ള ഹനുമാൻ, കറുത്ത കാട്ടാളനെ വിളിച്ചുവരുത്തി. അപ്പോഴാണ് മിനുങ്ങി സുന്ദരിയായി സീത വന്നത്."

2. തുള്ളൽ പ്രസ്ഥാനം

ഉപജ്ഞാതാവ്: കുഞ്ചൻ നമ്പ്യാർ. ഹാസ്യമാണ് (Satire) മുഖമുദ്ര. തുള്ളലുകൾ 3 വിധം:

🔑 Code: "ഓ! സീത പറഞ്ഞു"

1. = ഓട്ടൻ തുള്ളൽ (വേഗത കൂടിയത്)
2. സീത = ശീതങ്കൻ തുള്ളൽ (സാധാരണ വേഗത)
3. പറഞ്ഞു = പറയൻ തുള്ളൽ (വേഗത കുറഞ്ഞത്)

3. മറ്റ് പ്രധാന കലകൾ

💃 മോഹിനിയാട്ടം

  • കേരളത്തിന്റെ തനത് ലാസ്യ നൃത്തം.
  • നവീകരിച്ചത്: സ്വാതി തിരുനാൾ & വള്ളത്തോൾ.
  • ചിഹ്നങ്ങൾ: കൊണ്ടക്കെട്ട്, കസവു സാരി.
  • Trick: മോഹിനിയെ സ്വാതി തിരുനാളിന് ഇഷ്ടമായി.

🛕 കൂടിയാട്ടം

  • UNESCO പൈതൃക പട്ടികയിൽ ഇടംനേടിയ ക്ഷേത്രകല (2001).
  • അവതരണം: ചാക്യാർ & നങ്ങ്യാർ.
  • വാദ്യം: മിഴാവ്.

🐘 കൃഷ്ണനാട്ടം

  • ഉപജ്ഞാതാവ്: മാനവേദൻ രാജാ (കോഴിക്കോട് സാമൂതിരി).
  • കാലയളവ്: 8 ദിവസത്തെ കഥ.

🔥 Challenge Test: New Pattern

പുതിയ തരം പ്രസ്താവന ചോദ്യങ്ങൾ

1. കഥകളി വേഷങ്ങളെ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ?
1. സാത്വിക സ്വഭാവമുള്ളവർക്ക് 'പച്ച' വേഷം.
2. ഹനുമാന് നൽകുന്ന വേഷം 'ചുവന്ന താടി' ആണ്.
3. വനചാരികൾക്ക് 'കറുത്ത താടി' വേഷമാണ്.

A) 1, 2 മാത്രം
B) 2, 3 മാത്രം
C) 1, 3 മാത്രം
D) എല്ലാം ശരി
ഉത്തരം കാണാൻ ക്ലിക്ക് ചെയ്യുക

ഉത്തരം: C) 1, 3 എന്നിവ മാത്രം
(ഹനുമാന് 'വെള്ള താടി' ആണ് നൽകുന്നത്).

2. തുള്ളൽ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന?
A) ഉപജ്ഞാതാവ് കുഞ്ചൻ നമ്പ്യാർ.
B) മൂന്ന് തരം തുള്ളലുകളുണ്ട്.
C) വേഗത കുറഞ്ഞത് പറയൻ തുള്ളൽ.
D) കല്യാണസൗഗന്ധികം ആദ്യമായി അവതരിപ്പിച്ചത് ഓട്ടൻ തുള്ളൽ രൂപത്തിലാണ്.
ഉത്തരം കാണാൻ ക്ലിക്ക് ചെയ്യുക

ഉത്തരം: D
(ആദ്യമായി അവതരിപ്പിച്ചത് 'ശീതങ്കൻ' തുള്ളൽ രൂപത്തിലാണ്).

3. UNESCO പൈതൃക പട്ടികയിൽ ഇടംനേടിയ കല?
A) കഥകളി
B) മോഹിനിയാട്ടം
C) കൂടിയാട്ടം
D) തെയ്യം
ഉത്തരം കാണാൻ ക്ലിക്ക് ചെയ്യുക

ഉത്തരം: C) കൂടിയാട്ടം

4. ജോഡികൾ ചേർക്കുക:
a. കൃഷ്ണനാട്ടം --- 1. വള്ളത്തോൾ
b. കലാമണ്ഡലം --- 2. മാനവേദൻ
c. നളചരിതം --- 3. കുഞ്ചൻ നമ്പ്യാർ
d. തുള്ളൽ --- 4. ഉണ്ണായി വാര്യർ
ഉത്തരം കാണാൻ ക്ലിക്ക് ചെയ്യുക

ഉത്തരം: a-2, b-1, c-4, d-3

Post a Comment

0 Comments